കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിനു തുടക്കമായി; 27 ന് മഹാഘോഷയാത്ര.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിൽ 41 മണ്ഡല മഹോത്സവം ഡിസംബർ 25, 26, 27 തീയതികളിലായി നടക്കും. 25ന് രാവിലെ ആറ് മണിക്ക് അഷ്ടദ്ര വ്യ മഹാഗണപതി ഹോമവും, വിശേഷാൽ പൂജകളും തുടർന്ന് വഴിപാടോടുകൂടി ഉത്സവം ആരംഭിച്ചു.
25ന് വൈകിട്ട് ആറിന് ദീപാലങ്കാരത്തോടു കൂടിയ ദീപാരാധന, ഡാൻസ്, കൈകൊട്ടിക്കളി, കാവടി ഹിഡുംബൻ പൂജ , കളമെഴുത്തും പാട്ടും എ ന്നിവ നടന്നു . 26ന് രാവിലെ ഏഴ് മുതൽ ക്ഷേത്രസന്നിധിയിൽ തിരുമുമ്പിൽ പറയെടുപ്പ് ഉണ്ടായിരിക്കും. വൈകിട്ട് ഏഴിന് ആർട്ട് ഓഫ് ലിവിങ് സ് അവതരിപ്പിക്കുന്ന ഭജൻസ്, ഡാൻസ് മുതലായ നടക്കും.
27ന് ശനിയാഴ്ച രാവിലെ ഒൻപതിന് കാവടിയാട്ടം, കൈകൊട്ടികളി, നവകാഭിഷേകം, ബ്രഹ്മകലശം, കാവടി അഭിഷേകം, ഉച്ചപൂജ എന്നിവ നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് മഹാപ്രസാദമൂട്ട്. മൂന്നു മുതൽ വൈകിട്ട് 5 വരെ പറ വഴിപാട് ക്ഷേത്രസന്നിധിയിൽ നടക്കും. രാത്രി എതിരേൽപ് ഘോഷയാത്ര ആനക്കല്ല് വാണിക വൈശ്യസംഘം കാഞ്ഞിരപ്പള്ളി ശാഖയുടെ ആഭിമുഖ്യത്തിൽ.
27ന് വൈകി ട്ട് 5.30-ന് ക്ഷേത്രാങ്കണത്തിൽ ഘോഷയാത്ര എത്തിച്ചേരുന്നതും, ക്ഷേത്രാങ്കണത്തിൽ നിന്നും ഉള്ള താലപ്പൊലിയുമായി ചേർന്ന് മണ്ണാറക്കയത്തേക്ക് എതിരേൽപ്പിന് പുറപ്പെടും.
മണ്ണാറക്കയം ലക്ഷ്മിനാരായണ കോവിലിൽ നിന്നും താലപ്പൊലി ഘോഷയാത്രയുമായി സംഗമിച്ച് വിവിധങ്ങളായ പ്ലോട്ടുകളുടെയും, ആനയുടെയും, അമ്മൻകുടത്തിന്റെയും അകമ്പടിയോടുകൂടി കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ എത്തി കെ.കെ. റോഡിലൂടെ പേട്ട കവല വഴി രാത്രി 9.30ന് ക്ഷേത്രസന്നിധിയിൽ എത്തി പ്രത്യേക ദീപാരാധനയും, സ്റ്റേജിൽ ബാലെയും നടക്കുമെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.കെ. ജയപ്രകാശ് തെക്കും പുറത്ത്, സെക്രട്ടറി സി.ആർ. സജി ചൂണ്ടശ്ശേരിൽ എന്നിവർ അറിയിച്ചു.
