കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് കൊടിമരം തകർത്തു, പതാക കത്തിച്ചു : കോൺഗ്രസ് പ്രതിഷേധിച്ചു.
കാഞ്ഞിരപ്പള്ളി. കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും കോൺഗ്രസ് പതാക കത്തിക്കുകയും ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടത്തി.
പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ആക്രമിച്ചും ഭയപ്പെടുത്തിയും നിശബ്ദരാക്കി ഭരണവിരുദ്ധ വികാരത്തെ മറികടക്കാമെന്ന് സിപിഎം കരുതുന്നതെങ്കിൽ അതിനെതിരേ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്
ഡിസിസി ജനറൽ സെക്രട്ടറി പ്രൊഫ റോണി കെ ബേബി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ബിജു പത്യാലയുടെ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ അഗസ്തി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, വൈസ് പ്രസിഡന്റ് സുനിൽ തേനമ്മാക്കൽ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ അബ്ദുൽ ഫത്താക്ക്, ബിനു കുന്നുംപുറം, ദിലീപ് ചന്ദ്രൻ, അൻവർ പുളിമൂട്ടിൽ, ഫസലി കോട്ടവാതുക്കൽ, അജ്മൽ പാറക്കൽ, സന്തോഷ് മണ്ണനാനി, സിനി ജിബു, സബിതാ തുണ്ടിയിൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് ഷിനാസ് കിഴക്കയിൽ, റോബിറ്റ് മാത്യു, ഷാജി പെരിന്നേപ്പറമ്പിൽ, സജി ഇല്ലത്തുപറമ്പിൽ, സണ്ണി കിഴവഞ്ചിയിൽ, ഷെജീർ, അഫ്സൽ കളരിക്കൽ എന്നിവർ പ്രസംഗിച്ചു.
