ന്യായശക്തി പുരസ്കാരം അഡ്വക്കേറ്റ് ഡാർലി എം സെബാസ്റ്റ്യന്
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ ഏർപ്പെടുത്തിയ ന്യായശക്തി പുരസ്കാരം അഭിഭാഷകരംഗത്ത് 45 വർഷം നിയമ സേവന മേഖലയിൽ പ്രവർത്തിച്ച അഡ്വ. ഡാർലി എം സെബാസ്റ്റ്യന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് തേജോമയി തമ്പുരാട്ടി സമ്മാനിച്ചു.
സ്ത്രീശക്തികരണം എന്നത് പുരുഷന്മാർക്ക് മുൻപേ നടക്കുക എന്നതല്ല അവരെപ്പോലെ തന്നെ എല്ലാ മേഖലകളിലും സമത്വം , സ്വാതന്ത്ര്യം , അവകാശങ്ങൾ ലഭിക്കുന്നതിനുള്ള അവസരം ഉണ്ടാക്കലാണ് ശ്രീശാക്തീകരണം. വിദ്യാഭ്യാസം തൊഴിൽ രാഷ്ട്രീയം കുടുംബജീവിതം സാമൂഹ്യ ഇടപെടലുകൾ എന്നിവയിൽ ഒക്കെയും സ്ത്രീകൾക്ക് സമാനാവകാശം ഉറപ്പാക്കണം എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്യവേ തേജോമയി തമ്പുരാട്ടി പറഞ്ഞു.
ചടങ്ങിൽ കാഞ്ഞിരപ്പള്ളി കോടതിയിൽ നിന്നും ഹൈക്കോടതി അഡീഷണൽസബ് രജിസ്റ്റാറായി പോകുന്ന ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കെ കെ അശോകന് യാത്രയപ്പ് നൽകുകയും ചെയ്തു. ചടങ്ങിൽ ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ ബി.ബിജോയ് അധ്യക്ഷത വഹിക്കുകയും സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ് സ്വാഗതം പറയുകയും ചെയ്തു. കാഞ്ഞിരപ്പള്ളി മുൻസിഫ് സ്മിത സൂസൻ മാത്യു, കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നിയത പ്രസാദ്, അഭിഭാഷകരായ തോമസ് കുര്യൻ, സോണി തോമസ് ,ഡി മുരളീധർ , റ്റി എ വിജയൻ . രാജ് മോഹൻ , ഹനിസ റിബിൻഷാ, അലോഷ്യസ് മടത്തിനകം, എം എ ഷാജിഎന്നിവർ . സംസാരിച്ചു
