KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വായനയുടെ പുതിയ അനുഭവവുമായി വിദ്യാർത്ഥികൾ.

പൊൻകുന്നം : ലൈബ്രറി കൗൺസിൽ നടത്തുന്ന വായന പക്ഷാചരണത്തിന്റെ ഭാഗമായി ചിറക്കടവ് പബ്ലിക് ലൈബ്രറി ഒരുക്കിയ വിദ്യാർത്ഥികളുടെ ഗ്രന്ഥശാല സന്ദർശനം നവ്യ അനുഭവമായി. ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ ഗ്രന്ഥശാലയിൽ പൊൻകുന്നം എസ് എച്ച് യു പി സ്കൂളിലെ നൂറുകണക്കിന് വിദ്യാർത്ഥികളും ഗുരുക്കന്മാരും ആണ് പഴയ എഴുത്തുകാരുടെ പുസ്തകങ്ങളും ഓർമ്മക്കുറിപ്പുകളും . സമൂഹത്തിലെ ഉന്നതരായ വ്യക്തികളുടെ സന്ദർശന രേഖകളുമെല്ലാം നേരിട്ട് മനസ്സിലാക്കിയത്.

ഒരു പകൽ മുഴുവൻ നിറഞ്ഞുനിന്ന പുസ്തക പരിചയത്തിൽ നിരവധി ഗ്രന്ഥങ്ങളെ പറ്റി അറിയുവാനും പങ്കുവെക്കുവാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. സാഹിത്യ ലോകത്തെ മികച്ച പ്രതിഭകളെ തിരിച്ചറിഞ്ഞ വിദ്യാർത്ഥികൾക്ക് ഇതൊരു പുതിയ അനുഭവമായി മാറി .

പ്രഥമ അധ്യാപകൻ ഇമ്മാനുവൽ മാത്യു ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ സുമി, മഞ്ജു, ലൈബ്രറി പ്രസിഡന്റ് ശ്രീജ അജിത്ത് . സെക്രട്ടറി രാജേഷ് പൊൻകുന്നം, വായനാ മത്സരത്തിൽ നിരവധി തവണ വിജയം നേടിയ എം. എസ്. ശ്രീനിവാസൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!