KCSL ആനിമേറ്റർസ് സംഗമം കാഞ്ഞിരപ്പള്ളിയിൽ; ബിഷപ്പ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം നിർവഹിച്ചു.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെയും KCSL- രൂപതയിൽ പ്രവർത്തനമാരംഭിച്ചതിന്റെയും സുവർണ്ണജൂബിലി ആഘോഷിക്കുന്നതിനോടനുബന്ധിച്ച് KCSL 2026-2027 വർഷത്തെ പ്രവർത്തനോദ്ഘാടനവും ആനിമേറ്റർസ് സംഗമവും രൂപത പാസ്റ്ററൽ സെന്ററിൽ നടന്നു. രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം നിർവഹിച്ചു.
KCSL രൂപത ഡയറക്ടർ ഫാ. സജിൻ ഇലവനാമുക്കട സ്വാഗതം ആശംസിച്ചു. ഫാ. ജോസഫ് വെള്ളമറ്റം അധ്യക്ഷ പ്രസംഗം നടത്തി. കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയലൂപറമ്പിൽ ആശംസാ സന്ദേശം നൽകി.
ചടങ്ങിൽ 2026-2027 വർഷത്തെ പഠന പുസ്തകം ബിഷപ്പ് മാർ ജോസ് പുളിക്കലും ഉപപാഠപുസ്തകം രൂപത സിൻചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റവും, മാർഗരേഖ കോർപ്പറേറ്റ് മാനേജർ ഫാ. ഡോമിനിക് അയലൂപറമ്പിലും പ്രകാശനം ചെയ്തു. റീന എ. ജോസഫ് കൃതജ്ഞത അർപ്പിച്ചു.
രൂപത പ്രസിഡന്റ് സിസ്റ്റർ സിൽവി ജേക്കബ് എസ് എച്ച്, വൈസ് പ്രസിഡന്റ് റോണി സെബാസ്റ്റ്യൻ ഓർഗനൈസർ അജാക്സ് ജോൺസൺ, രൂപത സെക്രട്ടറി സോഫിയ മാത്യു, എക്സിക്യൂട്ടീവ് അംഗങ്ങളായ ബ്ലെസി ജോസ്, ഷിജേഷ് കെ ഇ, സിസ്റ്റർ ആൽഫി എഫ് സി സി. ബ്രദർ തോമസ് മുതുപ്ലാക്കൽ എന്നിവർ നേതൃത്വം വഹിച്ചു.
