KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കമായി.

കൂവപ്പള്ളി : കലാലയങ്ങളിൽ വർദ്ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെയും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ‘ഓപ്പറേഷൻ തൂഫാൻ’ ആന്റി നാർക്കോട്ടിക് ഹണ്ട് ക്യാമ്പയിൻ സംഘടിപ്പിച്ചു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പത്തനംതിട്ട എം.പി. ആന്റോ ആന്റണി നിർവ്വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് മനോജ് എം.എൻ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ. ജോസ് കാരിമറ്റം അനുഗ്രഹപ്രഭാഷണം നിർവ്വഹിച്ചു. വാർഡ് മെമ്പർ ജോസഫ് സെബാസ്റ്റ്യൻ, ഫാ. അഖിൽ ഏറത്ത് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക ലഹരിവിരുദ്ധ ‘തൂഫാൻ കിക്ക്’ ചടങ്ങിൽ എം.പി. ആന്റോ ആന്റണി, വിശിഷ്ടാതിഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കാളികളായി. തുടർന്ന് പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ബിനീഷ് കളപ്പുര രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.
ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജോഷീന മേരി ജോർജ് സ്വാഗതവും, പി.ടി.എ. സെക്രട്ടറി ഷിജോ ജോൺ കൃതജ്ഞതയും രേഖപ്പെടുത്തി.

error: Content is protected !!