പൊൻകുന്നം ടൗണിലെ ഗതാഗത പരിഷ്കരണങ്ങൾ : അവലോകന യോഗം നടന്നു,
പൊൻകുന്നം : ടൗണിലെ ഗതാഗത പരിഷ്കരണങ്ങളുടെ ഭാഗമായുള്ള നിർദ്ദേങ്ങൾ ചർച്ച ചെയ്യുന്നതിനായി അവലോകന യോഗം നടന്നു. ചിറക്കടവ് പഞ്ചായത്തു ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗീരീഷ് കുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളിക്കുട്ടി തോമസ്, പൊൻകുന്നം എസ്.എച്ച് .ഒ. ഡി. ഇന്ദുരാജ്, വെഹിക്കിൾ ഇൻസ്പെക്ടർ ജോഷി തോമസ്, പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷന്മാരായ ആന്റണി മാർട്ടിൻ, ഷാക്കി സജീവ്, സേതു മാന്താടൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
