KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സെന്റ് ഡോമിനിക്സിൽ ഡിഗ്രി ക്ലാസുകൾ ജൂലൈ 1 ന് ആരംഭിക്കുന്നു.

കാഞ്ഞിരപ്പള്ളി: സെന്റ് ഡോമിനിക്സ് കോളജിൽ ഒന്നാം വർഷ ബിരുദക്ലാസുകൾ ജൂലൈ 1 ബുധനാഴ്ച ആരംഭിക്കുന്നു. അക്കാദമിക വർഷത്തിന് ആരംഭം കുറിച്ച് കോളജ് ഓഡിറ്റോറിയത്തിൽ നടത്തുന്ന സമ്മേളനത്തിൽ കേരള സർക്കാർ സർവ്വവിജ്ഞാനകോശ വകുപ്പ് മുൻ ഡയറക്ടർ പ്രൊഫ. മ്യൂസ് മേരി ജോർജ്ജ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകൾക്ക് അഡ്‌മിഷൻ നേടിയ വിദ്യാർത്ഥികൾ ജൂലൈ 1 ബുധനാഴ്ച രാവിലെ 10 മണിക്ക് രക്ഷകർത്താക്കളുമായി കോളജ് ഓഡിറ്റോറിയത്തിൽ എത്തിച്ചേരേണ്ടതാണ് എന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ബിനോ പി ജോസ് അറിയിച്ചു.

error: Content is protected !!