കീം: അനിരുദ്ധിന് 13-ാം റാങ്ക്.
കാഞ്ഞിരപ്പള്ളി: തമ്പലക്കാട് സ്വദേശിയായ
വിദ്യാർഥിക്ക് കീം ഫലപ്രഖ്യാപനത്തിൽ 13-ാം റാങ്ക്. തമ്പലക്കാട് ഇളംപുരയിടത്തിൽ എ.ജി. ബിജുമോൻ – പ്രിയാമോൾ ദമ്പതിക ളുടെ മകൻ അനിരുദ്ധ് ബി. നായരാണ് മികച്ച നേട്ടമുണ്ടാക്കിയത്. മൈസൂർ ചൈത്ര പബ്ലിക് സ്കൂളിലായിരുന്നു പഠനം. ആദ്യ അവസരത്തിൽതന്നെ മികച്ച റാങ്ക് നേടാനായതിൽ സന്തോഷമുണ്ടെന്നും എയ്റോ സ്പേസ് എൻജിനിയറിംഗ് ബിരുദമെടുക്കാനാണ് താത്പര്യമെന്നും അനിരുദ്ധ് പറഞ്ഞു. ഏകസ ഹോദരി: അനന്യ ബി. നായർ.
