KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആലപ്ര പട്ടയം; എംഎൽഎയ്ക്ക് നിവേദനം നൽകി.

മണിമല: ആലപ്ര പ്രദേശത്തെ വനാതിർത്തിക്ക് പുറത്ത് നൂറ്റാണ്ടു കളായി കൃഷി ചെയ്‌ത്‌ താമസിക്കുന്ന കർഷകർക്ക് എത്രയും വേഗം പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പട്ടയ സമിതി റോണി കെ. ബേബി എംഎൽഎയ്ക്ക് നിവേദനം നൽകി.

1907ലെ ഫോറസ്റ്റ് നോട്ടിഫിക്കേഷൻ അനുസരിച്ച് വനാതിർത്തി – നിലനിർത്തുക, പുറത്തുള്ള 95.32 ഹെക്ടർ കർഷകരുടെ കൈവശ ഭൂമി റിസർവ് ഫോറസ്റ്റ് എന്ന് തെറ്റായി രേഖപ്പെടുത്തിയത് റവന്യൂ ഭൂമിയായി ബിടിആറിൽ രേഖപ്പെടുത്തുക, 1969ൽ പ്രസ്തുത ഭൂമിയിൽ 20 ൽപരം കർഷകർക്ക് പട്ടയം നൽകിയ നടപടി തുടരുക, വനാതിർത്തിക്ക് പുറത്ത് താമസിക്കുന്ന കർഷകരുടെ ഭൂമി നിലവിലുള്ള വനം കേസിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ അടങ്ങിയ നിവേദനമാണ് നൽകിയത്. പട്ടയ സമിതി പ്രവർത്തകരായ ജോസ് കോട്ടയിൽ, അശോക് കുമാർ എന്നിവരാണ് നിവേദനം എംഎൽഎയ്ക്ക് നൽകിയത്.

error: Content is protected !!