KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി – മണിമല റോഡിൽ, ബൈപാസ്സ് പില്ലർ നിർമ്മാണ ഭാഗത്തു കൂടി ഇരുചക്ര വാഹനങ്ങൾ മാത്രം, മറ്റ് വാഹനങ്ങളുടെ ഗതാഗതം പൂർണമായും നിരോധിച്ചു.

കാഞ്ഞിരപ്പള്ളി – മണിമല റോഡിൽ, ബൈപാസ്സ് പില്ലർ നിർമ്മാണ ഭാഗത്തു കൂടി ഇരുചക്ര വാഹനങ്ങൾ മാത്രം, മറ്റ് വാഹനങ്ങളുടെ ഗതാഗതം പൂർണമായും നിരോധിച്ചു.: കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ ബൈപാസ്സ് പില്ലർ നിർമ്മാണ ഭാഗത്തു കൂടി ഇരുചക്ര വാഹനങ്ങൾ മാത്രമേ
തത്കാലികമായി കടത്തി വിടുകയുള്ളു. കാറുകൾ അടക്കമുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം  പൂർണമായും നിരോധിച്ചു.
നിർമാണ സ്ഥലത്തുകൂടി കാറുകളടക്കമുള്ള വാഹനങ്ങൾ കടന്നു പോകുന്നത് അപകടത്തിനിടയാക്കുമെന്ന ആശങ്കയെ തുടർന്നാണ് അധികൃതർ ഗതാഗതം നിരോധിച്ചത്. നിലവിൽ ഇരുചക്രവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്.

ബൈപാസിന്റെ മേൽപ്പാലത്തിന്റെ തൂണിന്റെ നിർമാണം നിലച്ചതോടെ നാട്ടുകാർ ചേർന്ന് ഈ റോഡ് വെള്ളിയാഴ്‌ച തുറന്നിരുന്നു. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അതുവഴി പോകുവാനും തുടങ്ങിയിരുന്നു. തൂണിന്റെ കോൺക്രീറ്റിംഗ് വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു റോഡ് നാട്ടുകാർ ചേർന്ന് റോഡ് തുറന്നത്. നിലവിൽ റോഡിന്റെ പാതിയോളം ബൈപ്പാസിന്റെ തൂണ് നിർമിക്കാൻ ആഴത്തിൽ കുഴിയെടുത്തിരുന്നു.
വലിയ കുഴിയാണ് ഇപ്പോൾ ഇവിടെയുള്ളത് എങ്കിലും, വശങ്ങൾ അടച്ചു സുരക്ഷിതം ആക്കിയിട്ടുണ്ട്.

ബൈപാസിൻ്റെ പാലത്തിന്റെ തൂണിന്റെ കോൺക്രീറ്റിംഗ് വീണ്ടും വൈകുകയാണ്. അന്തിമ രൂപരേഖയ്ക്ക് ഐഐടിയിൽ നിന്ന് അനുമതി വൈകുന്നതാണ് കാരണം. അടുത്ത ദിവസങ്ങളിൽ കോൺക്രീറ്റിംഗ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് എംഎൽഎയും കരാർ കമ്പനിയും അടക്കമുള്ളവർ.

error: Content is protected !!