KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പവർകട്ടിൽ ഡി.വൈ.എഫ്.ഐ. പ്രതിഷേധംകാഞ്ഞിരപ്പള്ളിയിൽ.

കാഞ്ഞിരപ്പള്ളി : യു.ഡി.എഫ്. സർക്കാർ അപ്രഖ്യാപിത പവർകട്ട് നടപ്പാക്കുന്നുവെന്ന് ആരോപിച്ച്, അന്യായമായ വൈദ്യുതി മുടക്കത്തിനെതിരെ ഡി.വൈ.എഫ്. ഐ. കാഞ്ഞിരപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധ റാലിയും യോഗവും നടത്തി. പേട്ടകവലയിൽ ചേർന്ന പ്രതിഷേധ യോഗം സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം ബി ആർ അൻഷാദ് ഉദ്ഘാടനം  ചെയ്തു. ജാസർ ഇ. നാസർ, ആസിഫ് അമാൻ എന്നിവർ സംസാരിച്ചു.

error: Content is protected !!