മൂർഖൻ പാമ്പിന്റെ കടിയേറ്റ് ആട്ടിൻകുഞ്ഞും കോഴികളും ചത്തു.
എരുമേലി : ഒരു കുടുംബത്തിന്റെ ജീവനമാർഗമായ ആറ് കോഴികളും ആട്ടിൻ കുഞ്ഞും മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചത്തു. എരുമേലി മറ്റന്നൂർക്കര മന്നേത്ത് രാജുവിന്റെ ഫാമിലാണ് സംഭവം. കോഴിക്കൂട്ടിൽ കുടുങ്ങിയ മുർഖനെ പുറത്തടുക്കാനെത്തിയ വനപാലകരുടെ റെസ്ക്യൂ സംഘത്തിനു നേരേ പാമ്പ് പത്തിവിടർത്തി ചീറ്റി. അരമണിക്കൂറോളം പണിപ്പെട്ടാണ് പാമ്പിനെ കൂട്ടിലാക്കിയത്. പിടിച്ചെടുത്ത മൂർഖനെ ഉൾകാട്ടിൽ വിട്ടു. രണ്ട് ദിവസംമുമ്പാണ് ഈ സംഭവം. എരുമേലിയിലുടനീളം മൂർഖനും പെരുമ്പാമ്പും വിലസുകയാണെന്ന് പ്രദേശത്തുള്ളവർ പറയുന്നു.
രാജു പറയുന്നു : ‘രാവിലെ ആട്ടിൻകൂട്ടിൽ നോക്കിയപ്പോൾ ഒരു ആട്ടിൻകുട്ടി ചത്തുകി്ടക്കുന്നു. മൂന്ന് വലിയ ആടും മൂന്ന് ആട്ടിൻകുട്ടിയുമാണ് ഉണ്ടായിരുന്നത്. അതിലൊന്നാണ് ജീവനില്ലാതെ കിടന്നത്. തൊട്ടുചേർന്നുള്ള കോഴിക്കൂട്ടിലെ ആറ് കോഴികളും ചത്തു. സമീപത്ത് 11 മുട്ടയും കോഴിയുമായി അടയിരുത്തിയ കൂട് തുറ ന്നപ്പോൾ മൂർഖൻ പാമ്പ് പത്തിവിടർത്തി നിൽക്കുന്നതാണ് കണ്ടത്. നിമിഷാർധത്തിൽ രക്ഷപ്പെട്ടു. 11 മുട്ട അടവെച്ച കൂട്ടിൽ രണ്ട് മുട്ടമാത്രം. അടയിരുത്തിയ തള്ള ക്കോഴിയും കൂടിനുള്ളിൽ ചത്ത നിലയിൽ. പാമ്പിനെ രക്ഷിക്കാൻ ആളുണ്ട്, പാമ്പ് കാരണമുള്ള പ്ര ശ്‌നങ്ങൾക്ക് പരിഹാരമില്ല.’
ഭീതിയിലായി കുടുംബം
വാർധക്യത്തിന്റെ അവശതയിൽ കിടക്കയിലാണ് എരുമേലി തെക്കേ പെരിഞ്ചേരിൽ കമലാക്ഷിയമ്മ. ഞായറാഴ്ച രാവിലെ വീടിന്റെ മുറ്റത്ത് മൂർഖൻ പാമ്പിന്റെ കുഞ്ഞ്. വാർഡ് മെമ്പർ അൻസാരി പാടിക്കൽ ഇടപെട്ട് വനപാലകരെ എത്തിച്ച് പാമ്പിനെ പിടിച്ചു. വന്യജീവികളുടെ ആക്രമണത്തിൽ ജനവാസമേഖലയിൽ ഉണ്ടാകുന്ന ദുരിതത്തിന് പരിഹാരം കാണേണ്ടത് വനംവകുപ്പാണ്.
