KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മണിപ്പുഴ ഇറക്കത്തിൽ ബസ് നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിൽ തട്ടി: നാലുപേർക്ക് പരിക്ക്.

എരുമേലി : മണിപ്പുഴ ഇറക്കത്തിൽ സ്വകാര്യ ബസ് നിയന്ത്രണം തെറ്റി വൈദ്യുത തൂണിലിടിച്ചു. ഇറക്കത്തിൽ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ തെന്നി റോഡിന് കുറുകെയായി കിടക്കുന്ന നിലയിലായിരുന്നു ബസ്. പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ബസിനുള്ളിലെ കമ്പികളിൽ ഇടിച്ചാണ് പലർക്കും പരിക്കേറ്റത്.

ഞായറാഴ്ച രാവിലെ 6.20-ഓടെ ശബരിമല പാതയിലെ മണിപ്പുഴ ഇറക്കത്തിലാണ് അപകടം. മുഖത്തിന് ക്ഷതമേറ്റ്, കൈക്ക് പൊട്ടലുണ്ടായ യാത്രക്കാരി കണമല കാളകെട്ടി കുഴിക്കാലായിൽ കെ .ആർ പ്രീതിമോൾ(39) എരുമേലി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ, എരുമേലി സർക്കാർ ആശുപത്രിയിൽ എക്സ്റേ സംവിധാനം ഇല്ലാത്തതിനാൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. മറ്റ് മൂന്ന്പേരും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

എയ്ഞ്ചൽ വാലിയിൽനിന്ന് എരുമേലി വഴി കോട്ടയത്തിനുള്ള ലക്ഷ്മി ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന് അമിത വേഗമായിരുന്നുവെന്നും, ബസിനുള്ളിലെ മുൻപിലെ പെട്ടിപ്പുറത്തിരുന്നവരുമായി സംസാരിച്ചാണ് ഡ്രൈവർ ബസ് ഓടിച്ചതെന്നും യാത്രക്കാർ ആരോപിച്ചു.

error: Content is protected !!