കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിലെ കായിക അദ്ധ്യാപകൻ പ്രവീൺ തര്യന് പി എച്ച് ഡി ലഭിച്ചു. അഭിനന്ദനങ്ങൾ.
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിലെ കായിക വിഭാഗം
അസ്സോസിയേറ്റ് പ്രഫസർ പ്രവീൺ തര്യൻ, കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ പി എച്ച് ഡി നേടി. തമ്പലക്കാട് കട്ടിക്കാരൻ കെ റ്റി തര്യൻ – മോളി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രീതി എബ്രാഹം, ടീച്ചർ സെൻ്റ് ഇഫ്രേംസ് ഹൈസ്കൂൾ, ചിറക്കടവ് മക്കൾ: ആരോൺ, തരുൺ (വിദ്യാർഥികൾ) . സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസിൽ പ്രൊഫ. ഡോ ബിനു ജോർജ് വർഗീസിന്റെ കീഴിലായിരുന്നു ഗവേഷണം. കേരളത്തിലെ വിവിധ സർവകലാശാലകളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഓപ്പൺ കോഴ്സ് വിദ്യാർത്ഥികളിൽ വ്യക്തിത്വത്തിലും ശാരീരിക പ്രവർത്തനങ്ങളോടുള്ള മനോഭാവത്തിലും ഉണ്ടാകുന്ന സ്വാധീനം എന്ന വിഷയത്തിലായിരുന്നു ഗവേഷണം നടത്തിയത്.
