KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി കെ സി എസ് എൽ യൂണിറ്റ് പ്രവർത്തനങ്ങളുടെ രൂപതാതല ഉദ്ഘാടനം നിർവഹിക്കപ്പെട്ടു.

ആനിക്കാട്: സെന്റ് തോമസ് ഹൈസ്കൂളിൽ വച്ച് കാഞ്ഞിരപ്പള്ളി രൂപത കെ സി എസ് എൽ യൂണിറ്റ് പ്രവർത്തനങ്ങളുടെ രൂപതാതല ഉദ്ഘാടനം കോർപറേറ്റ് മാനേജർ റവ. ഫാ. ഡോമിനിക് അയലൂപ്പറമ്പിൽ നിർവഹിച്ചു സന്ദേശം നൽകി.

ഹെഡ്മിസ്ട്രസ് സി. ജിസ്റ്റി എസ്. എച്ച് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ അധ്യക്ഷ പ്രസംഗം നടത്തി. കെ സി എസ് എൽ രൂപത ഡയറക്ടർ ഫാ. സജിൻ ഇലവനാമുക്കടയും പ്രസിഡന്റ് സി. സിൽവി എസ്. എച്ചും ആശംസാസന്ദേശങ്ങൾ നൽകി.

മാസ്റ്റർ ജസ്ബിൻ രാജേഷ് ഗാനം ആലപിച്ചു. കെ സി എസ് എൽ ചെയർപേഴ്സൺ എൽഗ മരീന രാരിച്ചൻ ക്രിസ്തുരാജന്റെ പ്രതിഷ്‌ഠാജപം കെ സി എസ് എൽ അംഗങ്ങൾക്ക് ചൊല്ലിക്കൊടുത്തു. സ്കൂളിലെ കെ സി എസ് എൽ ആനിമേറ്റർ ജൂലി തോമസ് കൃതജ്ഞത അർപ്പിച്ചു. എക്സിക്യൂട്ടിവ് മെമ്പർ ജോഷ് ജോബി അവതാരകനായ സമ്മേളനം കെ സി എസ് എൽ ആന്തത്തോടു കൂടി അവസാനിച്ചു.

error: Content is protected !!