KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വായനയുടെ പുതിയ സംസ്കാരവുമായി ചിറക്കടവ് പബ്ലിക് ലൈബ്രറി.

പൊൻകുന്നം : വായനയുടെ കർമ്മപഥത്തിൽ പുതിയ സംസ്കാരത്തിന് തുടക്കം കുറിച്ച് ചിറക്കടവ് പബ്ലിക് ലൈബ്രറി. ‘എന്റെ പുസ്തകം എന്റെ ലൈബ്രറിക്ക്’ എന്ന സന്ദേശം ഉയർത്തി പൊതുജനങ്ങളിൽ നിന്നും ലൈബ്രറിയുടെ ഗ്രന്ഥശേഖരം വർദ്ധിപ്പിക്കുന്ന തിന്റെ ഭാഗമായി നടത്തുന്ന പുസ്തക സമാഹരണം. ചിറക്കടവ് കത്തലാങ്കൽ പടി തണ്ണിപ്പാറയിൽ ടിജി ശ്രീധരൻപിള്ളയുടെ ഗ്രന്ഥശേഖരം വായനശാലയ്ക്ക് നൽകിക്കൊണ്ട് കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫസർ റോണിക്ക ബേബി ഉദ്ഘാടനം നിർവഹിച്ചു . വർഷങ്ങളായി നടത്തുന്ന ആക്രി കടയിൽ പാഴ്വസ്തുക്കളോടൊപ്പം ലഭിക്കുന്ന പുസ്തകങ്ങൾ അമൂല്യ ഗ്രന്ഥങ്ങൾ എന്നിവ വായിച്ചശേഷം അവ സൂക്ഷിച്ചുവച്ച് ഗ്രന്ഥശാലയ്ക്ക് കൈമാറിയത് സംസ്ഥാനത്ത് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ആദ്യമായിട്ടാണ് ന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങൾ അക്ഷരകേരളത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
പൊതു സമൂഹത്തിൽ നിന്ന് വിൽക്കാൻ ലഭിക്കുന്ന പാഴ്വസ്തുക്കളിൽ നിന്നും അമൂല്യങ്ങളായ ഗ്രന്ഥങ്ങൾ തിരഞ്ഞെടുത്ത ഗ്രന്ഥപ്പുരയിൽ സൂക്ഷിക്കുകയും അവ ലൈബ്രറിക്ക് കൈമാറുകയും ആയിരുന്നു . പുസ്തകങ്ങൾ വരും തലമുറയ്ക്ക് ഉപകരിക്കണമെന്ന് ശ്രീധരൻപിള്ളയുടെ ആഗ്രഹമാണ് ഇവിടെ സഫലമാകുന്നത് .
ലൈബ്രറി സെക്രട്ടറി രാജേഷ് പൊൻകുന്നം അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്തംഗം അഡ്വക്കറ്റ് അഭിലാഷ് ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു . താലൂക്ക് ആശുപത്രി വികസന സമിതി അംഗം റ്റി.കെ.ബാബുരാജ് ലൈബ്രറി ലഹരി വിരുദ്ധ കോർഡിനേറ്റർ . ജോർജ് തോമസ് പൊൻകുന്നം . ലാൽ കെ കെ .. പൊന്നമ്മ. പ്രവീണ സന്തോഷ്. ജ്യോതി . തുടങ്ങിയവർ പ്രസംഗിച്ചു

error: Content is protected !!