കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
കൂരാലി : ഡൽഹിയിൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾക്ക് നേരെ നടത്തിയ പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂരാലിയിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് ജെയിംസ് ജീരകം, പഞ്ചായത്ത് മെമ്പർമാരായ ജോഷി കെ ആന്റണി, വി ഐ അബ്ദുൽ കരീം, ജിബിൻ ശൗര്യം കുഴിയിൽ, ജിഷ്ണു പാറപ്പള്ളി, തോമസ്പാലക്കുഴ, ചസാലിക്കുട്ടി മരുതൂർ, മനീഷ് കൊച്ചാങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
