ഉമ്മൻ ചാണ്ടി അനുസ്മരണവും സൗജന്യ ഭക്ഷ്യകിറ്റ് വിതരണവും.
മുണ്ടക്കയം ഈസ്‌റ്റ് . ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും, 250 ഓളം ആളുകൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും നടത്തി. സിറിയക് തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എംഎൽഎ ഓൺലൈനിൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.വിജയൻ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ മണ്ഡലം ചെയർമാൻ
വി.സി.ജോസഫ് വെട്ടിക്കാട്ട്, മിനി സാബു, ജോർജ് ജോസഫ് കുറുമ്പുറം, ഷാജഹാൻ മാ
ത്തിൽ, റോയി കപ്പലുമാക്കൽ, ഷിനോജ് ജേക്കബ്, സണ്ണി ആൻ്റ്ണി, ജോൺ പി.തോമസ്, നൗഷാദ് വെംബ്ലി, കെ.കെ.ജീവമോൾ, സാജു പൗവത്ത്, സണ്ണി തട്ടുങ്കൽ, സി.ടി.മാത്യു ചരളയിൽ, കെ.എൻ.രാമദാസ്, ഡോ മിന സജി, കെ.കെ.ജനാർദനൻ, എബിൻ കുഴിവേലിൽ, ഷീബ ബിനോയ്, ആയൂബ് ഖാൻ കട്ടപ്ലാക്കൽ, സിജോ ഉള്ളാട്ട്, ഷിയാസ് മൂത്തേടത്ത്, സെബാസ്റ്റ്യൻ ജോസഫ്, റോസിലി തോമസ്, ടോമി കളരിക്കൽ, സംഗീത ജോസഫ്, മിനി വിനോദ്, കെ.എസ്.രഞ്ജു, എൻ.എ.വഹാബ്, ഷേർളി ജോർജ്, സണ്ണി കോട്ടയ്ക്കപ്പുറം, സജി കോട്ടയ്ക്കപ്പുറം, ജയപ്രകാശ് വളായിൽ, സജി പൊയ്കമുക്കിൽ തുടങ്ങിയവർ പ്രസംഗിച്ചു.
.
കോരുത്തോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. ജില്ലാ പഞ്ചായത്തംഗം പി.ജീരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി. എ.തോമസ് അധ്യക്ഷത വഹിച്ചു. ബിനു മറ്റക്കര, ആശാ ജോയി, വി.ടി.അയൂബ്ഖാൻ, സന്ധ്യാ വിനോദ്, സിനി കോയിക്കൽ, മിനി തങ്കച്ചൻ, നജീബ്, മോനിച്ചൻ, ശ്രീജ ഷൈൻ, വിജയമ്മ ബാബു, ബാബു കോക്കോപ്പള്ളി, പോൾ പൂവക്കുളം, പോൾ അരയാലു ങ്കൽ, കെ.പി.റോയി എന്നിവർ പ്രസംഗിച്ചു.
