സ്കൂട്ടറിൽ ജീപ്പിടിച്ച് അന്യസംസ്ഥാന ദമ്പതികൾക്ക് പരിക്ക്.
മുക്കൂട്ടുതറ : സ്കൂട്ടറിൽ സഞ്ചരിച്ച അന്യസംസ്ഥാന ദമ്പതികളെ ജീപ്പിടിച്ചു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ മുക്കൂട്ടുതറ എംഇഎസ് കോളേജിന് മുന്നിൽ ആണ് അപകടം.
ചാത്തൻതറ കൊല്ലമുളയിൽ താമസിക്കുന്ന കൂലിപ്പണിക്കാരും ഇതര സംസ്ഥാനക്കാരുമായ ജ്യോതിമണി, ജ്യോതിബാസ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടറിൽ പോയ ഇവർ കോളേജ് ജങ്ഷനിൽ വെച്ച് പ്രപ്പോസ് റോഡിലേക്ക് നീങ്ങുമ്പോൾ ജീപ്പ് ഇടിക്കുകയായിരുന്നു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ജീപ്പിൽ ഉണ്ടായിരുന്നവർ ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടം സംബന്ധിച്ച് എരുമേലി പോലിസ് കേസെടുത്തു.
