ഭാരം താങ്ങാനാകാതെ ലോറി കയറ്റത്തിൽ പിന്നിലേക്ക് ഉരുണ്ട് മറിഞ്ഞു.
മുക്കൂട്ടുതറ : മണ്ണെടുത്തു ലോഡുമായി കയറ്റത്തിൽ മുന്നോട്ട് പോകാനാകാതെ നിന്ന ടിപ്പർ ലോറി പിന്നിലേക്ക് ഉരുണ്ട് മറിഞ്ഞു. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല. ഡ്രൈവർ ചാടിയിറങ്ങി രക്ഷപെട്ടു. ശനിയാഴ്ച ഉച്ചക്ക് ശേഷം മുക്കൂട്ടുതറ ചെറുപുഷ്പം ആശുപത്രിയ്ക്കടുത്ത് സ്വകാര്യ സ്ഥലത്ത് മണ്ണെടുത്തു റോഡിൽ കയറ്റത്തിലേക്ക് എത്തുമ്പോൾ ആണ് നിയന്ത്രണം വിട്ട് ലോറി മറിഞ്ഞത്.
