കാഞ്ഞിരപ്പള്ളി എം.എൽ. എ റോണി കെ. ബേബിയുടെ എം.എൽ. എ ഓഫീസ് കറുകച്ചാലിൽ പ്രവർത്തനം ആരംഭിച്ചു ; ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു.
കറുകച്ചാൽ : കാഞ്ഞിരപ്പള്ളി എം.എൽ. എ റോണി കെ. ബേബിയുടെ എം.എൽ. എ ഓഫീസ് കറുകച്ചാലിൽ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വൈദ്യുതി ഒഴിച്ച് മറ്റ് എല്ലാ മേഖലകളിലും സംസ്ഥാന സർക്കാർ കാര്യക്ഷമമാണെന്നും വൈദ്യുതി പ്രതിസന്ധി കൂടി പരിഹരിച്ചാൽ സർക്കാറിനെതിരെ വടിയെടുക്കുന്നവർ ആയുധമില്ലാത്തവരായി മാറുമെന്നും മന്ത്രി കെ. മുരളീധരൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ആരോഗ്യരംഗം കൂടുതൽ മെച്ചപ്പെടുത്തുമെന്നും പരിഷ്കരണ നടപടികളിൽ പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കറുകച്ചാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തിചികിത്സ ആരംഭിക്കുന്ന കാര്യത്തിലും മന്ത്രി ഉറപ്പ് നൽകി.
റോണി കെ. ബേബി എം എൽ എ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജോസഫ് വാഴയ്ക്കൻ, ജോഷി ഫിലിപ്പ്, സി.വി. തോമസുകുട്ടി, മാത്യു ജോൺ, അജി തകടിയേൽ, ലിത ഷാജി, രാജേഷ് കൈടാച്ചിറ, റോണി കല്ലംപറമ്പിൽ, ഷെറിൻ സലീം, അജിത അനിൽ തുടങ്ങിയവർ സംസാരിച്ചു.
