അനധികൃത പവ്വർ കട്ടിനെതിരെ വ്യാപാരികൾ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു.
എരുമേലി : അനധികൃത പവർകട്ടിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി എരുമേലിയിൽ നടത്തിയ,മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധം സി പി ഐ എം എരുമേലി ലോക്കൽ സെക്രട്ടറി നവാസ് ഉദ്‌ഘാടനം ചെയ്തു.
സമിതി ഏരിയ പ്രസിഡന്റ് സിവി അനിൽകുമാർ, ഷൈൻകുമാർ, കെ പി ഷാനവാസ്, ഹരീഷ്, സിബിച്ചൻ, നൗഫൽ, മുഹമ്മദ് ഷാ, ബഷീർ എന്നിവർ സംസാരിച്ചു.
