KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓട്ടത്തിൽ ഡ്രൈവർ മയങ്ങി ; നിയന്ത്രണം തെറ്റിയ കാർ കടയിലേക്ക് ഇടിച്ചു കയറി.

മുക്കൂട്ടുതറ : തീർത്ഥാടക വാഹനത്തിന്റെ ഡ്രൈവർ ഡ്രൈവിങ്ങിനിടയിൽ മയങ്ങിയത് അപകടത്തിൽ കലാശിച്ചു . നിയന്ത്രണം തെറ്റി കടയിലേക്ക് കാർ ഇടിച്ചു കയറി. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്.

വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ മുട്ടപ്പള്ളിയിലാണ് അപകടം. ചിക്കൻ സ്റ്റാൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്കാണ് കാറിടിച്ചു കയറിയത് . കട അടച്ചിട്ടിരിക്കുകയായിരുന്നു. കടയുടെയും കാറിന്റെയും മുൻഭാഗങ്ങൾ തകർന്നു. ശബരിമല ദർശനത്തിന് എത്തിയ പോണ്ടിച്ചേരി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർക്ക് നിസാര പരിക്കേറ്റു. അപകടം അറിഞ്ഞ് എരുമേലി പോലിസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

error: Content is protected !!