KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വ്യാജ ഒപ്പിട്ട് പരാതി നൽകിയത് അന്വേഷിക്കണം

എലിക്കുളം: തന്റേതുൾപ്പെടെ നിരവധി പേരുടെ വ്യാജ ഒപ്പിട്ട് എലിക്കുളം പഞ്ചായത്തിൽ പരാതി നൽകിയ സംഭവം അന്വേഷിക്കണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സെക്രട്ടേറിയറ്റംഗം പ്രസാദ് ഉരുളികുന്നം ആവശ്യപ്പെട്ടു. 

താഷ്‌കന്റ്-കുറ്റിപ്പൂവം റോഡിൽ ഒരു വ്യക്തിയുടെ വീടിന് മുൻപിൽ പഞ്ചായത്ത് സംരക്ഷണഭിത്തി നിർമിച്ചതിൽ അപാകമുണ്ടെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഓഫീസിലേക്ക് തപാൽമാർഗം ലഭിച്ച പരാതിയിലാണ് തന്റേതുൾപ്പെടെ നിരവധി പേരുടെ പേരും ഒപ്പും വ്യാജമായി ചേർത്തിരിക്കുന്നത്. ഇതിൽ പേരുള്ള ആർക്കും പരാതിയുമായി ബന്ധമില്ല. പഞ്ചായത്ത് അധികൃതർ തെളിവെടുപ്പിനെത്തിയപ്പോഴാണ് നാട്ടുകാർ ഇക്കാര്യമറിയുന്നത്. 

തങ്ങൾക്ക് പരാതിയുമായി ബന്ധമില്ലെന്ന് ഇവർ അറിയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം നീക്കങ്ങളെ തിരിച്ചറിയണമെന്നും പ്രസാദ് ഉരുളികുന്നം പറഞ്ഞു.

error: Content is protected !!