KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മാലിന്യങ്ങൾ നിറഞ്ഞ് ബസ് സ്റ്റാൻഡ് മൈതാനം

മണിമല: മണിമല ബസ് സ്റ്റാൻഡ് മൈതാനിയിൽ എത്തിയാൽ മൂക്കുപൊത്താതെ പഞ്ചായത്ത് വക കംഫർട്ട് സ്റ്റേഷനിലേക്ക് പോകാൻ കഴിയില്ല. കംഫർട്ട് സ്റ്റേഷന് സമീപത്ത് മാലിന്യങ്ങൾ നിക്ഷേപിക്കാനും കത്തിച്ചുകളയാനുമായി താത്കാലിക കുഴിയും ഷെഡും നിർമിച്ചിട്ടുണ്ട്. ഷെഡിൽ മാലിന്യചാക്കുകൾ നിറഞ്ഞതോടെ ഇതിന്റെ പരിസരമാണ് മാലിന്യനിക്ഷേപത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. 

വ്യാപാരസ്ഥാപനങ്ങളിൽനിന്ന് പ്ലാസ്റ്റിക് കൂടുകളിലും ചാക്കുകളിലുമായി നിക്ഷേപിക്കുന്ന മാലിന്യങ്ങൾ തെരുവുനായ്ക്കൾ വലിച്ചിഴച്ച് മൈതാനി നിറയെ പ്ലാസ്റ്റിക് നിരന്ന നിലയിലാണ്.

error: Content is protected !!