KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി – എരുമേലി റോഡും, കപ്പാട് – എലിക്കുളം റോഡും 20.25 കോടി രൂപ ചിലവിൽ ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിക്കുന്നു.

കാഞ്ഞിരപ്പള്ളി : ഈ വർഷത്തെ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന റോഡുകളുടെ നവീകരണത്തിനായി 20.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.എൽ.എ. റോണി കെ ബേബി അറിയിച്ചു.

ശബരിമല ഭക്തർ കടന്നുപോകുന്ന പ്രധാനപ്പെട്ട പാതയായ കാഞ്ഞിരപ്പള്ളി– എരുമേലി റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കുന്നതിന് 12 കോടി രൂപയും, കപ്പാട് – എലിക്കുളം റോഡ് ബി എം & ബി സി നിലവാരത്തിൽ നവീകരിക്കുന്നതിന് 8.25 കോടി രൂപയുമാണ് അനുവദിച്ചത്.

കാഞ്ഞിരപ്പള്ളി – എരുമേലി റോഡ് 12 കിലോമീറ്റർ പാതയിൽ 7 മീറ്റർ വീതിയിലാണ് ടാറിങ്. റോഡ് മാർക്കിങ്, സുരക്ഷാ ക്രമീകരണങ്ങൾ, ദിശാ ബോർഡുകൾ എന്നിവയുമുണ്ടാകും. 2012 ൽ ഈ റോഡ് ബിഎം ആൻഡ് ബി സി നിലവാരത്തിൽ ടാറിങ് നട ത്തിയെങ്കിലും പിന്നീട് അറ്റകുറ്റ പണികൾ മാത്രമാണ് നടത്തിയത്. ഇപ്പോൾ വീണ്ടും ശബരിമല റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നത്.

8.25 കോടി രൂപ ചെലവഴിച്ചാണ് ശബരിമല റോഡ് വികസന പദ്ധതികളുടെ ഭാഗമായി കപ്പാട് -എലിക്കുളം റോഡ് ബിഎം ആൻ ഡ് ബിസി നിലവാരത്തിൽ നവീകരിക്കുന്നത്. 7.200 കിലോമീറ്ററാ അറ്റകുറ്റപ്പണ് നീളം. കപ്പാട് – എലിക്കുളം റോഡിന്റെ ബി എം & ബി സി നവീകരണം സുപ്രധാനമായ ഒരു ചുവടുവെപ്പാണ്. പാലാ – പൊൻകുന്നം റോഡിലൂടെ എരുമേലി വഴി ശബരിമലയെ ലക്ഷ്യമാക്കി കടന്നുവരുന്ന അയ്യപ്പഭക്തർക്ക് കുരുവിക്കൂട് കവലയിൽ നിന്നും കപ്പാട് –ആനക്കല്ല് ഇല്ലിച്ചുവട് വഴി ഇരുപത്തിയാറാം മൈലിലെത്തി എരുമേലിയിലേക്ക് കടന്നുപോകാൻ ഈ പാതയുടെ നവീകരണം വഴി സാധിക്കും. ഇതുമൂലം പൊൻകുന്നം, കാഞ്ഞിരപ്പള്ളി പട്ടണങ്ങളിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കും.

ഭരണാനുമതിക്ക് പിന്നാലെ സാങ്കേതിക അനുമതിയും മറ്റ് നടപടികളും അടിയന്തരമായി പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എം എൽ എ അറിയിച്ചു.

error: Content is protected !!