KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചു.

എരുമേലി : കച്ചവടത്തിനായി വീടിനു പിന്നിൽ സൂക്ഷിച്ചിരുന്ന 3 ചാക്ക് (2500 പാക്കറ്റ്) നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. എരുമേലി – മുണ്ടക്കയം റോഡ് അരികിൽ ചരള ഭാഗത്ത് വീടിനോടു ചേർന്ന് കട നടത്തുന്ന കമ്പിയിൽ ഷാനവാസിന്റെ (ഷാനി 56) വീടിന്റെ പിന്നിലെ വിറകിന്റെ അടിയിൽ ചാക്കുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉൽപ ന്നങ്ങൾ.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി റിജോ പി. ജോസഫിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും എരുമേലി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായിരുന്നു പരിശോധന. എരുമേലി പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് എം.ആര്‍., എരുമേലി എസ്.എച്ച്.ഒ ശാന്തി കെ. ബാബു, എസ്.ഐ ജിബിഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

ഹാൻസ് വാങ്ങാൻ എന്ന വ്യാജേന പോലിസ് മഫ്തി വേഷത്തിൽ എത്തിയാണ് പ്രതിയെ കുടുക്കിയത് . പേപ്പറിൽ പൊതിഞ്ഞ് പായ്ക്കറ്റ് കൊടുത്തതോടെ വാങ്ങിയ ആളുടെ ഭാവം മാറി. കാക്കി യുണിഫോമില്ലാതെ വന്നത് പോലിസ് ആണെന്ന് കടയുടമ അറിയുമ്പോഴേക്കും ഓപ്പറേഷൻ തൂഫാൻ പരിശോധന ആരംഭിച്ചു കഴിഞ്ഞിരുന്നു.

ഷാനവാസിനെ അറസ്‌റ്റ് ചെയ്ത് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇയാൾ ഏറെ നാളായി പുകയില ഉൽപന്നങ്ങൾ ചെറുകിട വിൽപനയും മൊത്ത കച്ചവടവും നടത്തി വരികയായിരുന്നെന്നു പൊലീസ് അറിയിച്ചു.

error: Content is protected !!