“കൈയോട് കൈ” പരിപാടിയുടെ ലോഗോ പ്രകാശനം നടത്തി.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ 2026 – “കൈയോട് കൈ” എന്ന പരിപാടിയുടെ ലോഗോ പ്രകാശനവും അവലോകന യോഗവും പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എ. ഷമീർ ലോഗോ പ്രകാശനം നിർവഹിച്ചു.
സെപ്റ്റംബർ 26-ാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന കാഞ്ഞിരപ്പള്ളി മെഗാ ക്ലീനിംഗ് ഡ്രൈവിന്റെ മുന്നോടിയായാണ് അവലോകന യോഗം സംഘടിപ്പിച്ചത്. വിവിധ സ്കൂളുകളിലെ NSS പ്രോഗ്രാം ഓഫീസർമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ശുചിത്വ പ്രവർത്തനങ്ങളുടെ ഏകോപനം, പങ്കാളിത്തം, പരിപാടിയുടെ വിജയകരമായ നടത്തിപ്പ് എന്നിവ സംബന്ധിച്ച് ചർച്ച നടത്തി.
