രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ യുവമോർച്ച പ്രതിഷേധം.
പൊൻകുന്നം : ഭാരതത്തിന്റെ പ്രധാനമന്ത്രിയെയും രാജ്യത്തെ വനിതകളെയും അപമാനിച്ചുവെന്നാരോപിച്ച് രാഹുൽ ഗാന്ധിയ്ക്കെതിരെ യുവമോർച്ച കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റി പൊൻകുന്നത്ത് പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി യുവമോർച്ച ജില്ലാ പ്രസിഡന്റ് ശ്രീഹരി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശിവപ്രസാദ്, ജില്ലാ സെക്രട്ടറി അനന്ദു പഴയാങ്കൽ, ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ,
മണ്ഡലം പ്രസിഡന്റുമാരായ സരുൺ ലാൽ, സിബി വേലായുധൻ, ഗിരീഷ് എന്നിവർ നേതൃത്വം നൽകി.
