കാഞ്ഞിരപ്പള്ളിയിൽ പാൽ വിതരണ വാഹനം മരത്തിലിടിച്ച് അപകടം ; ഒരാൾ മരിച്ചു.
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ, ദേശീയ പാതയിൽ, പുതിയ പഞ്ചായത്ത് ഓഫീസിന് സമീപം, എലഗൻസ് ഹോട്ടലിന് എതിർവശത്ത് ഞായറാഴ്ച വെളുപ്പിന് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . കാഞ്ഞിരപ്പള്ളിയിൽ നിന്നും പാൽ വിതരണത്തിന് പോയി മടങ്ങിവരുന്ന വഴിയിൽ, മിനി ലോറി അപകടത്തിൽ പെടുകയായിരുന്നു. ഓട്ടത്തിൽ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണം എന്ന് കരുതപ്പെടുന്നു . റോഡരിൽ നിന്നിരുന്ന മരത്തിൽ ഇടിച്ച വാഹനത്തിന്റെ ഒരു വശം തകർന്നുപോയി. പാറത്തോട് സ്വദേശിയായ ഡ്രൈവർക്ക് ഒപ്പം ഇരുന്നിരുന്ന ചോറ്റി സ്വദേശി വടക്കേമുറിയിൽ ജോസ് മാത്യു (56) ആണ് മരണപ്പെട്ടത് . അപകടത്തെ തുടർന് പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി വാഹനം വെട്ടി പൊളിച്ചാണ് ജോസിനെ പുറത്തടുത്തത്.
