ആനക്കല്ല് സെന്റ് ആന്റണീസില്‍എഡ്യൂക്കേഷണല്‍ എക്‌സിബിഷനും ഫ്‌ളവര്‍ ഫെസ്റ്റും.
കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ എഡ്യൂക്കേഷണല്‍ എക്‌സിബിഷനും ഫ്‌ളവര്‍ ഫെസ്റ്റും ഈ മാസം 30, 31 (വെള്ളി, ശനി) തീയതികളില്‍
നടക്കും. വെള്ളിയാഴ്‌ച രാവിലെ 9:00 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന സമ്മേളനം മാനേജര്‍ റവ. ഫാ. ജോസഫ് പൊങ്ങന്താനത്ത് ഉദ്‌ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഫാ. ജോഷി സെബാസ്റ്റ്യന്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷിജു കണ്ടപ്ലാക്കല്‍, പിടിഎ പ്രസിഡന്റ് അഡ്വ. ജോസ് സിറിയക് എന്നിവര്‍ പ്രസംഗിക്കും.
ശാസ്‌ത്രവും സര്‍ഗ്ഗാത്മകതയും ഒരുമിക്കുന്ന എക്‌സിബിഷനില്‍ വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍ മോഡല്‍, ചാര്‍ട്ട് തുടങ്ങി വിവിധ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ നേതൃത്വത്തിലുള്ള സ്റ്റാളുകളും ക്രമീകരിക്കും.
ശനിയാഴ്‌ച നടക്കുന്ന ഫ്‌ളവര്‍ ഫെസ്റ്റിനോടനുബന്ധിച്ച് കൊമേഴ്‌സ് ഫെസ്റ്റും ഫുഡ് ഫെസ്റ്റും ക്രാഫ്‌റ്റ് ഫെയറും ആര്‍ട്‌സ് ഫെയറും നടത്തും. ഫ്‌ളവര്‍ ഫെസ്റ്റില്‍ ഫ്രഷ് ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്, ഡ്രൈ ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്, ബൊക്കെ മേക്കിംഗ്, സാലഡ് അറേഞ്ച്‌മെന്റ്, വെജിറ്റബിള്‍ കാര്‍വിംഗ്, ഹാന്‍ഡ് എംബ്രോയ്‌ഡറി, ആര്‍ട്ടിഫിഷ്യല്‍ ഫ്‌ളവര്‍ മേക്കിംഗ് തുടങ്ങി വിവിധ ഇനങ്ങളില്‍ മത്സരം നടത്തും. ഫ്‌ളവര്‍ ഫെസ്റ്റിനോടനുബന്ധിച്ച് ബോണ്‍സായ്, കാക്‌റ്റസ് ചെടികളുടെ പ്രദര്‍ശനവും മത്സരവും ഉണ്ടായിരിക്കും.
വിദ്യാര്‍ത്ഥികളിലെ ശാസ്‌ത്രീയാഭിരുചി വളര്‍ത്തുക, ശാസ്‌ത്ര പ്രതിഭകളെ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ലോകത്തെ ക്രിയാത്മതമായി
സ്വാധീനിക്കാന്‍ കഴിവുള്ള ശാസ്‌ത്ര വിസ്‌മയത്തെക്കുറിച്ചും അത്യാധുനിക സാങ്കേതിക
വിദ്യകളെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായാണ് വൈവിധ്യപൂര്‍ണ്ണമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പ്രിന്‍സിപ്പല്‍ ഫാ. ജോഷി സെബാസ്റ്റ്യന്‍ അറിയിച്ചു.
