KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജവഹർ ബാൽ മഞ്ച് കോട്ടയം ജില്ലാ കമ്മിറ്റി കാഞ്ഞിരപ്പള്ളിയിൽ ചാച്ചാജി ഗോൾഡ്മെഡൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി : ജവഹർലാൽ നെഹ്‌റു ഇന്നും കുട്ടികൾക്ക് പ്രചോദനമാണെന്ന് റോണി കെ. ബേബി എം.എൽ.എ അഭിപ്രായപ്പെട്ടു. ജവഹർ ബാൽ മഞ്ച് കോട്ടയം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ചാച്ചാജി ഗോൾഡ്മെഡൽ ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാഞ്ഞിരപ്പള്ളി ഇൻഫെന്റ് ജീസസ് പബ്ലിക് സ്കൂളിൽ വെച്ച് നടന്ന യോഗം ജില്ലാ ചെയർമാൻ രഞ്ജു തോമസിന്റെ അധ്യക്ഷതയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എ ഷെമീർ, ജില്ലാ പഞ്ചായത്ത് അംഗം പി ജീരാജ്, ജവഹർ ബാൽ മഞ്ച് കുട്ടികളുടെ സംസ്ഥാന പ്രസിഡന്റ്‌ ക്രിസ് റയാൻ ചെൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാലാ, വൈസ് പ്രസിഡന്റ്‌ സുനിൽ തേനംമാക്കൽ, ബിജു പത്യാല, അബ്ദുൽ ഫത്താഖ്, ജില്ലാ കോർഡിനേറ്റർമാരായ വിനീത ഹരിലാൽ, ഡാനി ജോസ്, ബിജി സണ്ണി, ചിഞ്ചു രാജു, ഡെന്നി തോമസ്, രാഗിണി.സി, ജിനോ കാവാലം, ഷിനാസ് കെ എസ്, അസ്‌ലക് ഫൈസൽ, സന്തോഷ്‌ മണ്ണാനി, ഇന്ദുകല എസ് തുടങ്ങിയവർ പ്രസംഗിച്ചു. ആറു വിഭാഗങ്ങളിലായി അഞ്ഞൂറോളം കുട്ടികൾ
ചിത്രരചനാ മത്സരം പങ്കെടുത്തു.

error: Content is protected !!