കപ്പി – കയർ ജാഥ ഉദ്‌ഘാടനം ചെയ്തു.
മുണ്ടക്കയം : സി.ഐ.ടി.യു. സംസ്ഥാന സമ്മേളന നഗഗിലേക്കുള്ള കപ്പിയും കയറും മുണ്ടക്കയത്തെ എം ജി രാമചന്ദ്രൻ സ്മൃതി മണ്ഡപത്തിൽ നിന്നും പ്രയാണമാരംഭിച്ചു.
ഹൈറേഞ്ച് എസ്റ്റേറ്റ് എംപ്ലോയിസ് അസോസിയേഷൻ (എച്ച്ഇഇ എ / സി ഐ ടി യു )പ്രസിഡണ്ട് അഡ്വ : പി ഷാനവാസ് കപ്പിയും കയറും ജാഥാ ക്യാപ്റ്റൻ കെ പി മേരിക്ക് കൈമാറി ഉദ്‌ഘാടനം ചെയ്തു. ജാഥാ മാനേജർ ജോയി ജോർജ്, സി.ഐ.ടി.യു. ജില്ലാ ട്രഷറർ കെ രാജേഷ്, സിപിഐ എം ജില്ലാ ട്രഷറർ കെ രാജേഷ്, പി കെ നസീർ, തങ്കമ്മ ജോർജുകുട്ടി, പി എസ് സുരേന്ദ്രൻ , എം ജി രാജു, വിഎൻ രാജേഷ് , പി കെ പ്രദീപ്, കെ എൻ സോമരാജൻ, സി വി അനിൽകുമാർ , അജാസ് റഷീദ് എന്നിവർ സംസാരിച്ചു.
