അനുസ്മരണ സമ്മേളനം നടത്തി.
കാഞ്ഞിരപ്പള്ളി :ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്, ഐ.എൻ.റ്റി.യു.സി. മുൻ റീജണൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സുനിൽ സീബ്ലൂ (സുനിൽ കുമാർ. ജി ) കൊന്നതറയുടെ അകാല നിര്യാണത്തിൽ ഐ.എൻ.റ്റി.യു.സി. മണ്ഡലം പ്രസിഡന്റ് റസിലി തേനമ്മാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചനയോഗത്തിൽ കോൺഗ്രെസ്സിനും യൂണിയനും, അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ട്ടമായെന്നു യോഗം വിലയിരുത്തി.
റീജണൽ വൈസ് പ്രസിഡന്റ് അജ്മൽ പാറയ്ക്കൽ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ഫസിലി കോട്ടവാതുക്കൽ, റസിലി ആനിതോട്ടം,, സന്തോഷ് മണ്ണാനാനി, യൂണിറ്റ് പ്രസിഡന്റ് മാരായ ജോമോൻ മറ്റത്തിൽ, നൗഷാദ് കാവുങ്കൽ, സിറാജ് റാസ, ടിജോ പനച്ചേപ്പള്ളി,സിബി കടന്തോട്, ഷിജു കർത്താവ്, ഷാഹുൽ പള്ളിവീട്ടിൽ, അഷറഫ് മടുക്കോലിപറമ്പിൽ, ഷമീർ മൈലാഞ്ചി, രാജു പൂവത്തോലി, ഹബീബ് ചാലക്കുടി എന്നിവർ അനുശോചനം രേഖപ്പെടുത്തി.
