KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. സാംസ്കാരിക റാലിയും സമ്മേളനവും നടത്തി.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കേരളോത്സവത്തിൻ്റെ  സമാപനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക റാലിയും പൊതുസമ്മേളനവും നടത്തി. കാഞ്ഞിരപ്പള്ളി പേട്ട ഗവ. സ്കൂ‌ളിൽനിന്ന് ആരംഭിച്ച സാംസ്കാരിക റാലി ടൗൺ ചുറ്റി സെന്റ്  ഡൊമിനിക്സ് സ്‌കൂൾ മൈതാനത്ത്  സമാപിച്ചു. കേരളത്തനിമ വിളിച്ചോതുന്നതും ലഹരിവിരുദ്ധ പ്ലോട്ടുകളും വേഷധാരികളും ഘോഷയാത്രയിൽ അണിനിരന്നു. സാംസ്കാരിക സമ്മേളനം പ്രൊഫ. റോണി കെ. ബേബി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല അധ്യക്ഷത വഹിച്ചു.

പ്രമുഖ സാഹിത്യകാരി  ഡോ. മ്യൂസ് മേരി ജോർജ്, ചലച്ചിത്രനടൻ ജോജി കെ. ജോൺ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ജില്ലാപഞ്ചായത്തംഗങ്ങളായ പി. ജീരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ. ഷെമീർ, വൈസ് പ്രസിഡൻ്റ് റോസമ്മ അഗസ്തി, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. സാംസ്കാരിക ഘോഷയാത്ര യിൽ മികച്ചപ്രകടനം കാഴ്ചവെച്ച വാർഡിനും പ്ലോട്ടിനുമുള്ള 10,000 രൂപ കാഷ് അവാർഡും ട്രോഫിയും 23-ാം വാർഡ് കരസ്ഥമാക്കി. കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് പട്ടിമറ്റം സന്തോഷ് ക്ലബ് നേടി. സമ്മേളനത്തിനു ശേഷം ലഹരിക്കെതിരേയുള്ള സാമൂഹിക സംഗീത നൃത്തനാടകവും നടത്തി.

error: Content is protected !!