KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വാക്‌സിൻ സ്വീകരിക്കാൻ എത്തുന്നവർ സമയക്രമം പാലിക്കണം


കാഞ്ഞിരപ്പള്ളി: വാക്‌സിൻ സ്വീകരിക്കാൻ എത്തുന്നവർ സമയക്രമം പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രജിസ്റ്റർ ചെയ്തവർക്ക് വിതരണകേന്ദ്രവും സമയവും ലഭിക്കും. ഇതനുസരിച്ച് മാത്രം വാക്‌സിൻ സ്വീകരിക്കാൻ വിതരണ കേന്ദ്രത്തിലെത്തിയാൽ മതിയാകും. രജിസ്റ്റർ ചെയ്തിരിക്കുന്ന 200 പേർക്ക് വീതം മാത്രമാകും രാവിലെ ഒൻപതുമുതൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്യുക. കഴിഞ്ഞ ദിവസങ്ങളിൽ രാവിലെ ആറുമുതൽതന്നെ വിതരണ കേന്ദ്രങ്ങളിൽ ആളുകളെത്തി തിരക്ക് കൂട്ടിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ വാക്‌സിൻ വിതരണകേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ സമയക്രമം പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

error: Content is protected !!