സംരക്ഷണവേലിയില്ലാതെ ട്രാൻസ്‌ഫോർമർ അപകട ഭീഷണി ഉയർത്തുന്നു
കുളപ്പുറം : കുളപ്പുറം ബസ് സ്റ്റോപ്പിനോട് ഏറെ ചേർന്ന് നിൽക്കുന്ന സംരക്ഷണവേലിയില്ലാത്ത ട്രാൻസ്‌ഫോർമർ സുരക്ഷാഭീഷണി ഉയർത്തുന്നു .
റോഡിനോട് ചേർന്നുള്ള ട്രാൻസ്‌ഫോർമറിന് സമീപത്തുകൂടി യാത്ര ചെയ്യുമ്പോൾ കൈയെത്തുംദൂരത്താണ് ഫ്യൂസ്‌കാരിയറുകളും ലൈനുകളും. ബസ്സ് നിർത്തി ഇറങ്ങുന്നത് ഈ ട്രാൻസ്‌ഫോർമറിന്റെ തൊട്ടു മുന്പിലേക്കാണ്. കാലൊന്നു തെന്നിയാൽ അപകടം ഉറപ്പ് . റോഡിനോട് ചേർന്ന് നിൽക്കുന്നതിനാൽ ട്രാൻസ്‌ഫോർമറിന് ചുറ്റിനും വേലി നിർമിക്കാൻ സാധിക്കാതെ നിലയിലാണ്.
ട്രാൻസ്‌ഫോർമർ സുരക്ഷിതമാക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
