ഇ​ന്നു മു​ത​ൽ ഒ​ന്പ​തു വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി

 

കോ​ട്ട​യം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി സ​ർ​ക്കാ​ർ ഇ​ന്നു മു​ത​ൽ ഒ​ന്പ​തു വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. നി​രോ​ധ​നാ​ജ്ഞ നി​ല​വി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും നി​ല​വി​ലു​ള്ള അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന അ​റി​യി​ച്ചു.  
നി​യ​ന്ത്ര​ണ​ങ്ങ​ൾ
അ​നാ​വ​ശ്യ​മാ​യി വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ക​യോ കൂ​ട്ടം കൂ​ടു​ക​യോ ചെ​യ്യ​രു​ത്.
റേ​ഷ​ൻ ക​ട​ക​ൾ ഉ​ൾ​പ്പ​ടെ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണു പ്ര​വ​ർ​ത്ത​നാ​നു​മ​തി. റേ​ഷ​ൻ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പൊ​തു​വി​ത​ര​ണ വ​കു​പ്പ് തീ​രു​മാ​നി​ക്കു​ന്ന സ​മ​യ​ക്ര​മം അ​നു​സ​രി​ച്ചാ​യി​രി​ക്കും.
അ​വ​ശ്യ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന മ​റ്റു വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ​യാ​യി​രി​ക്കും.
അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ ഫോ​ണ്‍ ന​ന്പ​ർ ഉ​പ​ഭോ​ക്താ​ക്ക​ളെ അ​റി​യി​ക്ക​ണം. ആ​വ​ശ്യ​ക്കാ​ർ​ക്ക് ഈ ​ന​ന്പ​രു​ക​ളി​ൽ വി​ളി​ച്ചോ വാ​ട്സ​പ് മു​ഖേ​ന​യോ മു​ൻ​കൂ​റാ​യി വേ​ണ്ട സാ​ധ​ന​ങ്ങ​ളു​ടെ ലി​സ്റ്റ് ന​ൽ​കു​ന്ന​തി​നു ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണം. പാ​ക്ക​റ്റു​ക​ളി​ലാ​ക്കി ക​ട​ക​ളി​ൽ എ​ടു​ത്തു വ​യ്ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ ക​ട​യു​ട​മ​ക​ൾ അ​റി​യി​ക്കു​ന്ന സ​മ​യ​ത്ത് ശേ​ഖ​രി​ക്കു​ക​യോ ഹോം ​ഡെ​ലി​വ​റി ന​ട​ത്തു​ക​യോ ചെ​യ്യാം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഏ​കോ​പ​നം നി​ർ​വ​ഹി​ക്ക​ണം.
ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന് അ​നു​മ​തി​യി​ല്ല. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം 7.30 വ​രെ വ​രെ പാ​ഴ്സ​ൽ സ​ർ​വീ​സോ ഹോം ​ഡെ​ലി​വ​റി​യോ ന​ട​ത്താം. 
രാ​ത്രി ഒ​ന്പ​തു മു​ത​ൽ രാ​വി​ലെ ഏ​ഴു വ​രെ അ​നാ​വ​ശ്യ യാ​ത്ര​ക​ൾ അ​നു​വ​ദി​ക്കി​ല്ല. ചി​കി​ത്സ​യ്ക്കും മ​റ്റ് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മു​ള്ള യാ​ത്ര​ക​ൾ​ക്ക് ഇ​ള​വു​ണ്ട്. 
മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ഒ​ഴി​കെ മ​റ്റൊ​രു ച​ട​ങ്ങു​ക​ൾ​ക്കും ഈ ​മേ​ഖ​ല​ക​ളി​ൽ അ​നു​മ​തി​യി​ല്ല. ച​ട​ങ്ങു ന​ട​ത്തു​ന്ന​തി​നു മു​ൻ​പ് കോ​വി​ഡ് ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ഈ​വ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ എ​ന്ന ഓ​പ്ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. 
ആ​ശു​പ​ത്രി​ക​ൾ​ക്കും മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മ​ല്ല. 
ജി​ല്ല​യി​ൽ പൊ​തു​വാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും ബാ​ധ​ക​മാ​ണ്. 
നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​നു പോ​ലീ​സും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തും.
ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​ർ​മാ​ർ, സെ​ക്ട​ർ മ​ജി​സ്ട്രേ​റ്റു​മാ​ർ, ചു​മ​ത​ല​യു​ള്ള മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ​യും ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നി​രീ​ക്ഷ​ണം ഈ ​സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​കും.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​വും ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​വും ഐ​പി​സി സെ​ക്ഷ​ൻ 188, 269 പ്ര​കാ​ര​വും നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

error: Content is protected !!