മുണ്ടക്കയത്ത് കോവിഡ് ദുരിതം അനുഭവിക്കുന്നവർക്ക് പൊതിച്ചോറുമായി ബി.എം.എസ്. പ്രവർത്തകർ
മുണ്ടക്കയം: വാർക്ക തൊഴിലാളി യൂണിയൻ (ബി.എം.എസ്.) പ്രവർത്തകർ മുണ്ടക്കയം ടൗണിൽ പൊതിച്ചോർ വിതരണം തുടങ്ങിയിട്ട് 21 ദിവസം പിന്നിടുന്നു. ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള കോവിഡ് രോഗികൾക്കും കുടുംബാംഗങ്ങൾക്കും പോലീസ് സ്റ്റേഷനിലും ഭക്ഷണം ആവശ്യമുള്ളയിടത്തെല്ലാം വാഹനത്തിൽ പൊതിച്ചോർ എത്തിച്ചു നൽകുകയാണ് .
ചാച്ചി കവലയിലുള്ള ബി.എം.എസ്. പ്രവർത്തകന്റെ വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം പൊതികളിലാക്കി 12 മണിമുതൽ പ്രവർത്തകർ ആവശ്യമുള്ളയിടങ്ങളിലെത്തിക്കും.
യൂണിയൻ മേഖലാ പ്രസിഡന്റ് പി.ആർ.സുരേന്ദ്രൻ, സെക്രട്ടറി പി.എസ്.ഷാജി, നേതാക്കളായ എ.കെ.ബാബു, പി.എസ്.അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം.