KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അധ്യാപകർ ധർണ നടത്തി

പൊൻകുന്നം: കെ.പി.എസ്.ടി.എ. കാഞ്ഞിരപ്പള്ളി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ എ.ഇ.ഒ. ഓഫീസിന് മുമ്പിൽ ധർണ നടത്തി. 

കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡൻറ് അഡ്വ. അഭിലാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അധ്യാപക നിയമനം നടത്തുക, 1700 പ്രൈമറി സ്‌കൂളിൽ പ്രഥമാധ്യാപകരെ നിയമിക്കുക, ഓൺലൈൻ ക്ലാസ് ആരംഭിച്ചതിനാൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന കമ്മിറ്റിയംഗം ടോമി ജേക്കബ്, ജില്ലാ ജോയിന്റ് സെക്രട്ടറി റെന്നി സെബാസ്റ്റ്യൻ, ജി.പ്രവീൺകുമാർ, ജയിംസ് ജോസഫ്, റോബിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!