കേന്ദ്ര സർക്കാരിന്റെ ഇന്ധനവില വർധനവിനെതിരെ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.


പള്ളിക്കത്തോട്:കേന്ദ്ര സർക്കാരിന്റെ ഇന്ധനവില വർദ്ധനവിനും പാചകവാതക വില വർധനവിനെതിരെ എൻ. സി .പി പള്ളിക്കത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. എൻ .സി. പി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാണി വർഗീസ് തടത്തിലാണ് തല മുണ്ഡനം ചെയ്തു പ്രേധിക്ഷേധിച്ചത്. പെട്രോൾ പമ്പിൽ വാഹനങ്ങളിൽ എത്തിയവർക്ക് പാവയ്ക്കാ നൽകിയും പ്രതിഷേധമറിയിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജോബി കേളിയംപറമ്പിൽ, എൻ .എം. സി സംഥാന സെക്രട്ടറി ബീനാ ജോബി, റെജി തൊട്ടപ്പള്ളി,ജോബിപുളുമ്പേൽത്തകിടിയിൽ, ബിജു കല്ലാടുംപൊയ്ക,വിജയകുമാർ തേങ്ങാനാകുന്നേൽ, റെജി എം മുരുകമലിൽ, ഷിനു കൂറ്റംപാറ, ജിൻസി ഫിലിപ്പ്, ടിറ്റോ ചാണ്ടി എന്നിവർ സംസാരിച്ചു.

error: Content is protected !!