KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയം ഫൊറോനാ പള്ളിയിലും സ്കൂളിലും മോഷണം

മുണ്ടക്കയം: വ്യാകുലമാതാ ഫെറോനാ പള്ളി, സെന്റ് ആന്റണീസ് സ്കൂൾ എന്നിവിടങ്ങളിൽനിന്ന്‌ മുപ്പതിനായിരത്തോളം രൂപയും രണ്ട് വെബ് ക്യാമറയും മൊബൈൽഫോണും മോഷണംപോയി. മുപ്പത്തിനാലാംമൈൽ വ്യാകുലമാതാ ഫെറോനാ പള്ളിയുടെ പിൻവശത്തെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയെങ്കിലും വൈൻ മാത്രമാണ് മോഷ്ടിച്ചത്.

സെന്റ് ആന്റണീസ് സ്കൂളിലെ യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിലെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന ക്യാമറകളും പണവും ഫോണുമാണ് നഷ്ടമായത്. ചൊവ്വാഴ്ച വെളുപ്പിന് പള്ളിതുറക്കാൻ എത്തിയവരാണ് മോഷണവിവരം അറിഞ്ഞത്.

പെരുവന്താനം സി.ഐ. വി.കെ.ജയപ്രകാശിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പള്ളിയിലും, സ്കൂൾ പരിസരത്തും സ്ഥാപിച്ച ക്യാമറകൾ പരിശോധിച്ചു. പെരുവന്താനം പോലീസ് സ്റ്റേഷന് സമീപത്തെ കാർഷിക വിപണന കേന്ദ്രത്തിൽനിന്ന്‌ ഇക്കഴിഞ്ഞ ദിവസം ഒരുലക്ഷം രൂപയും പലവ്യഞ്ജനങ്ങളും മോഷണം പോയിരുന്നു. കേസിൽ പ്രതികളെ പിടികൂടുവാനായില്ല

error: Content is protected !!