KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വീടുകളിൽനിന്ന്‌ പാഴ്‌വസ്തുശേഖരണത്തിന് കലണ്ടർ ; ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും എം.സി.എഫുകളിൽ എത്തരുത്

: വീടുകളിൽനിന്നുള്ള പാഴ്‌വസ്തുശേഖരണത്തിന് തദ്ദേശവകുപ്പ് കലണ്ടർ തയ്യാറാക്കി. ജൈവമാലിന്യങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ, അറവുശാലാമാലിന്യങ്ങൾ എന്നിവ എം.സി.എഫുകളിൽ എത്താതിരിക്കാനുള്ള മുൻകരുതലുകൾ ഗ്രാമപ്പഞ്ചായത്തുകൾ സ്വീകരിക്കണമെന്ന നിർദേശവുമുണ്ട്. പത്രം, പാൽകവർ, കടകളിൽനിന്ന് ലഭിക്കുന്ന പാക്കേജിങ് കവറുകൾ തുടങ്ങിയവ ഹരിതകർമസേന മാസംതോറും നിശ്ചിതദിവസം വീടുകളിലെത്തി ശേഖരിക്കും. 

കലണ്ടർ ഇങ്ങനെ 

ജനുവരി-പഴയ ചെരിപ്പ്, ബാഗ്, മരുന്ന് സ്ട്രിപ്പ് ഫെബ്രുവരി-കണ്ണാടി, കുപ്പി, ചില്ല് മാലിന്യം മാർച്ച്-മരുന്ന് സ്ട്രിപ്പുകൾ, ഇ-മാലിന്യം (ട്യൂബ്‌ലൈറ്റ്, സി.എഫ്.എൽ., ബാറ്ററി ഉൾപ്പെടെ)

ഏപ്രിൽ-പഴയ ചെരിപ്പ്, ബാഗ്, തുണിമാലിന്യം മേയ്-കണ്ണാടി, കുപ്പി, ചില്ല് മാലിന്യം ജൂൺ-ഇ-മാലിന്യം, മരുന്ന് സ്ട്രിപ്പ് ജൂലായ്-പഴയ ചെരിപ്പ്, ബാഗ് ഓഗസ്റ്റ്-കണ്ണാടി, കുപ്പി, ചില്ല് മാലിന്യം സെപ്റ്റംബർ-മരുന്ന് സ്ട്രിപ്പ്, തുണിമാലിന്യം ഒക്ടോബർ-പഴയ ചെരിപ്പ്, ബാഗ് നവംബർ-കണ്ണാടി, കുപ്പി, ചില്ല് മാലിന്യം ഡിസംബർ-ഇ-മാലിന്യം, മരുന്ന് സ്ട്രിപ്പ് 

ആറുമാസംകൊണ്ട് 6766 ടൺ 

സംസ്ഥാനത്ത് 286 തദ്ദേശസ്ഥാപനങ്ങൾ നടത്തിയ മഴക്കാലപൂർവ ശുചീകരണം വഴി ശേഖരിച്ച 5868 ടൺ മാലിന്യം ക്ലീൻ കേരള കമ്പനി നീക്കം ചെയ്തു. ആറുമാസംകൊണ്ട് 573 തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകർമസേന ശേഖരിച്ച പുനഃചംക്രമണയോഗ്യമായ 898 ടൺ പാഴ്‌വസ്തുക്കളും ക്ലീൻകേരള കമ്പനി ഏറ്റെടുത്തു. 89 ലക്ഷം രൂപയോളം വിലയായി ഹരിതകർമസേനയ്ക്ക് നൽകി.

കോവിഡ് പശ്ചാത്തലത്തിൽ വീടുകയറിയുള്ള മാലിന്യശേഖരണം മന്ദഗതിയിലായിരുന്നു. പുനരുപയോഗിക്കാൻ പറ്റുന്ന മാലിന്യത്തിന് കിലോഗ്രാമിന് അഞ്ചുരൂപമുതൽ 50 രൂപവരെ നൽകിയാണ് ഏറ്റെടുക്കുന്നത്. ബിയർക്യാനിനാണ് ഏറ്റവും ഉയർന്ന വില. കിലോഗ്രാമിന് 50 രൂപ. ലോ ഡെൻസിറ്റി പ്രിപ്പാലിൻ പ്ലാസ്റ്റിക്കിന് 20 രൂപവരെ നൽകും. നിഷ്‌ക്രിയമാലിന്യം ഏറ്റെടുത്ത് സംസ്‌കരിക്കുന്നതിന് ഒരുകിലോയ്ക്ക് 11.50 രൂപ ക്ലീൻകേരളയ്ക്ക് തദ്ദേശസ്ഥാപനങ്ങൾ നൽകുന്നു.

ഇത്തരത്തിൽ ശേഖരിക്കുന്ന പാഴ്‌വസ്തുക്കൾ കേരളത്തിന് പുറത്തുള്ള സിമന്റ് ഫാക്ടറികൾ, സംസ്ഥാനത്തിനകത്ത് സാനിറ്ററി ലാൻഡ്ഫിൽ എന്നിവയ്ക്കായും ഉപയോഗിക്കുന്നുണ്ടെന്ന്‌ ക്ലീൻ കേരള കമ്പനി എം.ഡി. പറഞ്ഞു.

error: Content is protected !!