എരുമേലിയിൽ വാക്‌സിൻ വിതരണം കാര്യക്ഷമമാക്കണം : കോൺഗ്രസ് മണ്ഡലം കമ്മിറ്റി
എരുമേലി: എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിലെ അപാകം പരിഹരിക്കണമെന്നും മുതിർന്ന പൗരന്മാർക്ക് ആരോഗ്യവകുപ്പ് ജീവനക്കാർ വീടുകളിലെത്തി പ്രതിരോധ കുത്തിവെയ്പ് എടുക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവിൽ രജിസ്റ്റർ ചെയ്ത് സ്ലോട്ട് കിട്ടാതെ ആയിരക്കണക്കിന് ആളുകൾ വിഷമിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽ പഠിക്കാൻ പോകേണ്ട വിദ്യാർഥികൾ, സമൂഹവുമായി കൂടുതൽ ഇടപഴകുന്നവർ തുടങ്ങിയവർക്ക് മുൻഗണന നൽകണം. ജില്ലയിലെ വലിയ പഞ്ചായത്തായ എരുമേലിയിൽ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ മാത്രമാണ് വാക്‌സിനേഷൻ സൗകര്യമുള്ളത്. വിതരണം കാര്യക്ഷമമാക്കിയില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി ടോമി കല്ലാനി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.വി.ജോസഫ് അധ്യക്ഷത വഹിച്ചു. പി.എ.സലിം, റോയി കപ്പലുമാക്കൽ, പ്രകാശ് പുളിക്കൻ, എ.ആർ.രാജപ്പൻ നായർ, നാസർ പനച്ചി, കുട്ടപ്പൻ മഞ്ഞപ്പള്ളിക്കുന്നേൽ, സുനിൽ മണ്ണിൽ, മറിയാമ്മ സണ്ണി തുടങ്ങിയവർ പങ്കെടുത്തു.
