പൊൻകുന്നം ഡിപ്പോയിലെ സൂപ്പർഫാസ്റ്റ് സർവീസ് നിർത്തി
പൊൻകുന്നം: ലോക്ഡൗൺ ആരംഭിച്ചതോടെ പൊൻകുന്നം ഡിപ്പോയിലെ സൂപ്പർഫാസ്റ്റ് സർവീസ് നിർത്തിവെച്ചിരിക്കുകയായിരുന്നു. സർവീസ് പുനരാരംഭിക്കുന്നതിന് കഴിഞ്ഞ ദിവസം ഡിപ്പോ അധികൃതർ തിരുവനന്തപുരം ചീഫ് ഓഫീസിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ അതിനു ശേഷം കെ.എസ്.ആർ.ടി.സി.പൊൻകുന്നം ഡിപ്പോയിൽ ആകെയുണ്ടായിരുന്ന രണ്ട് സൂപ്പർഫാസ്റ്റ് ബസ്സുകൾ ചീഫ് ഓഫീസിൽ നിന്നുള്ള നിർദേശമനുസരിച്ച് കൊണ്ടുപോയി. പൊൻകുന്നം-പരപ്പ-പാണത്തൂർ സർവീസിന് ഉപയോഗിച്ചിരുന്നവയാണ് രണ്ടു ബസ്. മൂവാറ്റുപുഴ, കൊട്ടാരക്കര ഡിപ്പോകളിലേക്കാണ് ഇവ മാറ്റിയത്.
ബസുകൾ തിരികെ കിട്ടാൻ എം.എൽ.എ. ഡോ. എൻ.ജയരാജ് ഗതാഗത മന്ത്രി ആന്റണി രാജുവിനെ ബന്ധപ്പെട്ടു. അനുകൂല നടപടിയുണ്ടാവുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എം.എൽ.എ.പറഞ്ഞു.
