KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തീപ്പിടിത്തത്തിൽ ബേക്കറി കത്തിനശിച്ചു

മുണ്ടക്കയം: ബസ്‌സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന ടൗൺ ബേക്കറി തീപ്പിടിത്തത്തിൽ കത്തിനശിച്ചു. സമീപത്തെ വസ്ത്രവ്യാപാരശാലയിലേക്ക് തീ പടർന്നെങ്കിലും അധികം നാശനഷ്ടം ഉണ്ടായില്ല. 

ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു തീപ്പിടിത്തം ഉണ്ടായത്. 

ബേക്കറിയിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ പച്ചക്കറി വ്യാപാരിയാണ് ഉടമയെ വിവരമറിയിച്ചത്. കാഞ്ഞിരപ്പള്ളിയിൽനിന്നുമെത്തിയ അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കി.

മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറയുന്നു.

ബേക്കറിയിലെ ഭക്ഷണ സാധനങ്ങളും ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ്‌ പ്രാഥമിക വിലയിരുത്തൽ.

error: Content is protected !!