KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്കിൽ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയം ആഗസ്റ്റ് രണ്ടിന് .

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി താലൂക്കിലെ ലെ യുഡിഎഫ് ഭരിക്കുന്ന ഏക ബാങ്കിന്റെയും ഭരണം യു.ഡി.എഫിന് നഷ്ടമായേക്കും. സെൻട്രൽ സർവീസ് സഹകരണ ബാങ്ക് കാഞ്ഞിരപ്പള്ളി താലൂക്കിലെ  യുഡിഎഫ് ഭരിക്കുന്ന ഏക ബാങ്കാണ്.  സഹകരണ ബാങ്കിൽ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയം ആഗസ്റ്റ് രണ്ടിന് അവതരിപ്പിക്കും. 

യു.ഡി.എഫ്. ഭരിക്കുന്ന കാഞ്ഞിരപ്പള്ളി  സെൻട്രൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റിനെതിരെ ഭരണകക്ഷിയിൽ  പെട്ട സക്കീർ കട്ടൂപ്പാറ എൽഡിഎഫ് പിന്തുണയോടെ  അവിശ്വാസപ്രമേയത്തിന് സഹകരണസംഘം ജില്ലാ രജിസ്ട്രാർക്ക് നോട്ടീസ് നൽകിയതിനെ തുടർന്ന് , പ്രമേയം ചർച്ച ചെയ്യുന്നതിന് ഓഗസ്റ്റ് രണ്ടിന് ഭരണസമിതിയംഗങ്ങളുടെ യോഗം രജിസ്ട്രാർ വിളിച്ചുചേർക്കും.ബാങ്ക് പ്രസിഡന്റ് ടി  എസ്  രാജന് എതിരെ കോൺഗ്രസ് അംഗമായ  സക്കീർ കട്ടുപ്പാറയാണ് എൽഡിഎഫിലെ ഷക്കീല നസീർ , സുബിൻ സലീം, പി.എ. താഹ, ഇ.കെ രാജു എന്നിവരുടെ പിന്തുണയോടെ അവിശ്വാസപ്രമേയത്തിന്  നോട്ടീസ് നൽകിയിരിക്കുന്നത്. 

പതിനൊന്നംഗ ഭരണസമിതിയിൽ യു.ഡി. എഫിൽ,   ടി  എസ്  :രാജൻ, പി.എ. ഷെമീർ, നിബു ഷൗക്കത്ത്, സുനിൽ തേനംമാക്കൽ, നസീമ ഹാരീസ്, സിജ സക്കീർ, സക്കീർ കട്ടുപ്പാറ എന്നിവരാണ് ഉള്ളത്. ഇതിൽ സക്കീർ കട്ടുപ്പാറ മറുഭാഗം ചേർന്നുകൊണ്ടാണ്  അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. നിലവിൽ ബാങ്ക് ഭരണസമിതിയിൽ   ഏഴ് യുഡിഎഫ്  അംഗങ്ങളും, നാല് എൽഡിഎഫ്   അംഗങ്ങളുമാണ് ഉള്ളത് .  അതിനാൽ തന്നെ അവിശ്വാസപ്രമേയത്തെ അതിജീവിക്കുവാൻ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് അംഗങ്ങൾ. 

കഴിഞ്ഞ ഭരണസമിതിയിലെ ധാരണ പ്രകാരമുള്ള കാലവധി അവസാനിച്ചിട്ടും മുൻ പ്രസിഡന്റ് സക്കീർ കട്ടൂപ്പാറ സ്ഥാനം ഒഴിഞ്ഞുകൊടുത്തിരുന്നില്ല എന്ന് പ്രസിഡന്റ് ടി. എസ്. രാജൻ  പറയുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ മൂന്നരക്കോടിയുടെ നിക്ഷേപമാണ് ബാങ്കിന് ലഭിച്ചതെന്നും, ഏറ്റവും മികച്ച രീതിയിലാണ് തന്റെ ഭരണകാലയളവിൽ ബാങ്കിന്റെ പ്രവർത്തനങ്ങൾ നടത്തിയതെന്നും, അഴിമതി ആരോപണമൊന്നുമില്ലാത്തതിനാൽ   താൻ രാജിവയ്‌ക്കേണ്ട ആവശ്യം നിലവിൽ ഇല്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

അവിശ്വാസ പ്രമേയ  നീക്കത്തിനെതിരെ  എൽഡിഎഫിലും ശക്തമായ എതിർപ്പ് ഉള്ളതായാണ് സൂചന. കോൺഗ്രസ് അംഗം എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്ന തിനെതിരെ ശക്തമായ നടപടി ഡി.സി.സി എടുക്കുന്നില്ല എന്ന് കോൺഗ്രസ് പാർട്ടിയിൽ തന്നെ വ്യക്തമായ വിമർശനം ഉയർന്നുകഴിഞ്ഞു.ആ വിശ്വാസത്തെ വിജയിപ്പിക്കുന്നതിനായി കോൺഗ്രസിലെ ഒരു ഉന്നതൻ ചരടുവലികൾ നടത്തുന്നതായും സൂചനയുണ്ട്.എന്തായാലും  യു.ഡി. എഫിനും   എൽ.ഡി.എഫിലും സെൻട്രൽ സർവീസ് സഹകരണ ബാങ്ക് തർക്കവിഷയമായി ഉയർന്നു വന്നിരിക്കുകയാണ്.

error: Content is protected !!