KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിദേശ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യം കാനഡ : ദീപ് ഡോമിനിക്

കാഞ്ഞിരപ്പള്ളി : തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ രാജ്യമെന്ന നിലയില്‍ വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും കാനഡ ഇമിഗ്രേഷനോട് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നുവെന്ന് പ്രശസ്തമായ Cambrian College കാനഡയുടെ പ്രതിനിധി ശ്രീ. ദീപ് ഡോമിനിക് പറഞ്ഞു.
overseas eye യുടെ കാഞ്ഞിരപ്പള്ളി ഓഫീസ് സന്ദർശിച്ചപ്പോൾ കനേഡിയൻ വിദ്യാഭ്യാസ സാധ്യതകളെപ്പറ്റി നടത്തിയ വെബ്ബിനാറിലാണ് അദ്ദേഹം അങ്ങനെ അഭിപ്രായപ്പെട്ടത്.

കാനഡ വിദേശ ഇമിഗ്രേഷന്‍ പ്രോത്സാഹിപ്പിച്ചുവരുന്ന രാജ്യമാണ്. കാനഡയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി തൊഴില്‍ കണ്ടെത്തുന്നതാണ് കാനഡ ഇമിഗ്രേഷനേക്കാള്‍എളുപ്പം. കാനഡയിലെ വ്യവസായ മേഖലയില്‍ തൊഴിലാളികളുടെ ക്ഷാമം നിലനില്‍ക്കുന്നു. വേതനത്തിന്റെ കാര്യത്തില്‍ കാനഡ മുന്‍നിരയിലാണ്. ഒന്നര ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് പ്രതിവര്‍ഷം കാനഡയില്‍ ഉപരിപഠനത്തിനെത്തുന്നത്. അമേരിക്കയില്‍ നിന്നു H 1 B ലഭിക്കുന്നതിനെക്കാളും എളുപ്പമാണ് കാനഡ ഇമിഗ്രേഷന്‍ ലഭിക്കാനുള്ള സാധ്യത. ശ്രീ. ദീപ് ഡോമിനിക് പറഞ്ഞു.

കാനഡയിലെ മികച്ച വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും, വിവിധങ്ങളായ കോഴ്സുകൾ നൽകുന്ന മികവുറ്റ ജോലി സാധ്യതകളെ കുറിച്ചും PR നേടുന്നതിൽ കാനഡ വിദ്യാഭ്യാസം നൽകുന്ന സംഭവനകളെക്കുറിച്ചും വളരെ വിശദമായി വിദ്യാർഥികളോടും, രക്ഷിതാക്കളോടും തദവസരത്തിൽ അദ്ദേഹം ആശയവിനിമയം നടത്തി.
Overseas Eye ലൂടെ Cambrian College ൽ അഡ്മിഷൻ കരസ്ഥമാക്കിയ വിദ്യാർഥികളെയും രക്ഷിതാക്കളെയും അനുമോദിച്ച അദ്ദേഹം, ആവശ്യമായ തുടർ മാർഗ്ഗനിർദേശങ്ങളും അവർക്ക് നൽകി.

error: Content is protected !!