KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഠന സഹായവുമായി യൂത്ത് കെയർ; വിതരണം ചെയ്തത് 30 സ്മാർട്ട് ഫോണുകൾ

എരുമേലി: എരുമേലിയിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർഥികൾക്ക് യൂത്ത് കെയറിന്റെ കരുതൽ. ബിരിയാണി ചലഞ്ചിലൂടെയും വിവിധയാളുകളിൽ നിന്നുള്ള സഹായത്താലും 30 സ്മാർട്ട് ഫോണുകൾ വിദ്യാർഥികൾക്ക് നൽകി. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യൂത്ത് കെയർ ജനറൽ കൺവീനർ ബിനു മറ്റക്കരക്ക് സ്മാർട്ട് ഫോൺ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു.

ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്, ചാണ്ടി ഉമ്മൻ, ഷെഹിം വിലങ്ങുപാറ, റിൻസ് വടക്കേടത്ത്, അർഷദ് നജീബ്, അസ്ഹർ കറുകാഞ്ചേരിൽ, സുഹൈൽ പേഴുംകാട്ടിൽ, ടിൻസ് കല്ലുപുരക്കൽ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!